Monday, September 30, 2013
Wednesday, September 4, 2013
വെറുതെ...
പുസ്തകങ്ങളിൽ കരിയിലകൾ, വാടിയ പൂക്കൾ ജീർണ്ണിച്ച ഓർമ്മകൾ, കൈയ്യക്ഷരത്തിന്റെ പലേ വികൃതികൾ... ഇവയൊക്കെ സൂക്ഷിക്കാൻ വലിയ ഇഷ്ടം. വർഷങ്ങളോളം സൂക്ഷിച്ചു വെച്ചിട്ട് തുറന്നു നോക്കുമ്പോൾ ഉണ്ടായെക്കുന്ന സന്തോഷമറിയാൻ ദിവസങ്ങൾ കഴിഞ്ഞ് തുറന്നു നോക്കുമായിരുന്നു.ഈ ആകാംക്ഷയുടെ നൂൽബന്ധനം പുസ്തകത്താളുകളിൽ ഒളിപ്പിച്ചു വെച്ച ചെറിയ സന്തോഷങ്ങളെ കാണുമ്പോൾ പൊട്ടിപ്പോകും. രക്തം ചിതറും.ഒരു കുഞ്ഞു നീട്ടൽ, പിന്നെ ശാന്തം!ചെവിയോർക്കുമ്പോൾ ദലമർമ്മരങ്ങൾ.നാസികയിൽ നിശാഗന്ധി വിലസുന്നു.കണ്ണുകളിൽ ഇളനീർ കുഴമ്പിന്റെ പുതുകുളിർമ്മ, കാണാത്ത കാഴ്ചകളിൽ മധുരം നിറയ്ക്കുന്ന നീലിമ.
എന്റെ വസ്തുവകകളായ ഓരോ ഇലയേയും പൂവിനേയും കല്ലിനെയും കണ്ടെത്തിയപ്പോൾ, ദത്തെടുത്തപ്പോൾ തോന്നിയ ആഹ്ലാദം;ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങൾ.മറ്റൊരാളറിയാത്ത രഹസ്യങ്ങൾ. എന്റേതു മാത്രമായ നിമിഷങ്ങൾ. ആരോടും ഒന്നിനും കടപ്പെടാത്ത പാതകൾ, മിഠായികൾ.ഈ പേനയിൽ മഷി നിറച്ചപ്പോൾ, എന്റെ വാക്കുകൾ ഇനി അവയുടെ മാതൃത്വം നിഷേധിക്കുമെന്ന് തോന്നി. ഓരോ വാക്കും,ഓരോ കുത്തും കോമയും ഇനിയീ പോസ്തകത്താളിന്റെത് ;കറുത്ത മഷിയിൽ പതിഞ്ഞത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ വന്ന് വീഴുന്ന ഉൽക്കകൾ!വീഴ്ചയിൽ, ഭൂമിയുടെ ആദ്യചുംബനത്തിൽ പാറും തീപ്പൊരി. പിന്നീട്, വെയിലും മഴയും അങ്ങനെ അഷ്ടവസുക്കളുടെയും പീഡനങ്ങൾക്കകപ്പെട്ടു, യാതനകളുടെ മറവിൽ മാഞ്ഞു പോകുന്ന വ്യക്തിത്വവും.പ്രണയത്തിന്റെ കഥ വേറൊന്നു തന്നെയോ?
Friday, May 18, 2012
Sunday, May 13, 2012
ഒരു മഴ കാണാന്‍ കൊതിക്കുന്നു ഞാന്‍...അതില്‍ ഒരു മഴതുള്ളിയായ് അലിഞ്ഞു ചേരാനും.സൂര്യതാപത്തില്‍ ഭൂമിതന്‍ രക്തബാശ്പങ്ങളാം ഗുല്‍മോഹര്‍ പൂക്കളെ,നിങ്ങളുടെ കുപ്പായത്തിന്‍ നിറം എന്നുള്ള മാകെ പടരുന്നു.. മാരി തീര്‍ക്കുന്ന താണ്ധവമില്ലിവിടെ , ഇടിവെട്ടിന്‍ ഘോര ഗര്ജനവും. ഏതോ ദേവകള്‍ മാന്തിയ പാടുമെന്തി ഈ വാനവും കാര്‍മുകിലിനെ കാത്തു നില്‍പ്പൂ . അറിയുന്നു ഞാനെന്‍ ജന്മനാട്ടിന്‍ സ്പന്ദനം.
എന്‍ മനസ്സിലാകെ ഇപ്പോഴും മഴ തകര്‍ത്തു പെയ്യുന്നു.. സ്വപ്നങ്ങളുടെ ഓര്‍മകളുടെ നനുത്ത മഴ..
Subscribe to:
Posts (Atom)