എന്നോ മറഞ്ഞൊരാ മാരിവില്ലിനെത്തേടി,
പാടാൻ മറന്നൊരാ പാട്ടിനീണവും മൂളി,
ഏകാന്തമാം പാതയിൽ പഥികയായി ഞാൻ.
അനന്തതയിൽ കണ്ണുചിമ്മി മേവുന്ന താരമോ,
വഴിവിളക്കായി മാത്രം കണ്മുൻപിൽ നിൽപ്പൂ.
"ആര് നീ,
പ്രകൃതിതൻ നിഗൂഢതയിൽ മഥിക്കുവാൻ,
ച്ചുടുചോരകൊണ്ട് ഭൂമിയുടെ മാറിൽ,
എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ വറ്റാ-
ത്തൊരാഴിയെ സൃഷ്ടിക്കുവാൻ?
സുഷുപ്തിയിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ,
പരമാത്മാവിൻ പുതുഭാവമോ,
അതോ സത്യത്തിൻ നവചൈതന്യമോ?
ജനിച്ച് വീണതീമണ്ണിൽ.
കാതങ്ങൾ താണ്ടി,
മരണത്തിലേക്കടുക്കുന്നതും ഇതേ മണ്ണിൽ!
എന്തിനിങ്ങനെ വെറുതെ തേങ്ങീടുന്നൂ?
തുളയുള്ളോരോട്ടുപാത്രമാം മനുജനിൽ നിന്നെ-
ന്നേ ചോർന്നുപോയ് സൃഷ്ടിതൻ രഹസ്യം!
അതിലൊരു കണ്ണിയാം വികൽപ്പമാം മിഥ്യെ,
മറക്കുക നിന്നെ, നേരിൻ നിഴലിനെ."
ആ ശബ്ദത്തിന്നുറവിടം ചലിയ്ക്കുന്നു,
അതിവേഗം, സ്പഷ്ടതയിലേക്ക്.
വേർതിരിക്കാനാകുന്നു സമൂഹത്തിൻ നാദം,
എൻ ജീവദാതാക്കൾതൻ മൗനത്തിൽ നിന്നും.
സൗഹൃദം നിഷ്ക്രിയയായ് നോക്കി നിന്നുവോ?
ഇല്ല, ഉണ്ട് നിനക്കുമൊരു പങ്കതിൻ പിൻവാതിലിൽ.
ജലത്തിൽ വിഹരിയ്ക്കുമാ വിഴുപ്പിൻ തന്മാത്രകളായ്,
പാടാൻ മറന്നൊരാ പാട്ടിനീണവും മൂളി,
ഏകാന്തമാം പാതയിൽ പഥികയായി ഞാൻ.
അനന്തതയിൽ കണ്ണുചിമ്മി മേവുന്ന താരമോ,
വഴിവിളക്കായി മാത്രം കണ്മുൻപിൽ നിൽപ്പൂ.
"ആര് നീ,
പ്രകൃതിതൻ നിഗൂഢതയിൽ മഥിക്കുവാൻ,
ച്ചുടുചോരകൊണ്ട് ഭൂമിയുടെ മാറിൽ,
എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ വറ്റാ-
ത്തൊരാഴിയെ സൃഷ്ടിക്കുവാൻ?
സുഷുപ്തിയിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ,
പരമാത്മാവിൻ പുതുഭാവമോ,
അതോ സത്യത്തിൻ നവചൈതന്യമോ?
ജനിച്ച് വീണതീമണ്ണിൽ.
കാതങ്ങൾ താണ്ടി,
മരണത്തിലേക്കടുക്കുന്നതും ഇതേ മണ്ണിൽ!
എന്തിനിങ്ങനെ വെറുതെ തേങ്ങീടുന്നൂ?
തുളയുള്ളോരോട്ടുപാത്രമാം മനുജനിൽ നിന്നെ-
ന്നേ ചോർന്നുപോയ് സൃഷ്ടിതൻ രഹസ്യം!
അതിലൊരു കണ്ണിയാം വികൽപ്പമാം മിഥ്യെ,
മറക്കുക നിന്നെ, നേരിൻ നിഴലിനെ."
ആ ശബ്ദത്തിന്നുറവിടം ചലിയ്ക്കുന്നു,
അതിവേഗം, സ്പഷ്ടതയിലേക്ക്.
വേർതിരിക്കാനാകുന്നു സമൂഹത്തിൻ നാദം,
എൻ ജീവദാതാക്കൾതൻ മൗനത്തിൽ നിന്നും.
സൗഹൃദം നിഷ്ക്രിയയായ് നോക്കി നിന്നുവോ?
ഇല്ല, ഉണ്ട് നിനക്കുമൊരു പങ്കതിൻ പിൻവാതിലിൽ.
ജലത്തിൽ വിഹരിയ്ക്കുമാ വിഴുപ്പിൻ തന്മാത്രകളായ്,
ഏതാന്ധകാരത്തിലും സർവ്വം സുവ്യക്തം!
കഴിയുകയില്ല മറ്റൊരു വീണപൂവാകാൻ.
സിരയിൽ നിന്നോഴുകിയ ശബ്ദവീചികൾ,
കർണങ്ങളെ തേടിയലയുന്ന വേതാളങ്ങളായ് .
ഒരു നൂറു കോലാഹലങ്ങൾക്കിടയിലും ബധിരയായ് മൂകയായ് ,
എന്നാത്മാവിനെ ചങ്ങലയ്ക്കിട്ട പാപിയായ്,
കഴിയുന്നു ഞാനിന്നേതോ ഇരുട്ടു കോണിൽ.
ഓർമകളുടെ കലവറയാകില്ലിനിയീ
പഞ്ചഭൂതങ്ങൾ തീർത്ത തടവറ.
ഇരുട്ടിന്മടിയിലുറങ്ങാനാകാതെ,
നടന്നൂ ഞാനെന്നത്മാവിനെത്തേടി.
ജയിക്കാനാകുമോ എൻ യാഗാശ്വത്തെ,
യുഗാന്തങ്ങളെ ഭരിക്കുന്നയീ പ്രപഞ്ചശക്തിയെ?
കഴിയുകയില്ല മറ്റൊരു വീണപൂവാകാൻ.
സിരയിൽ നിന്നോഴുകിയ ശബ്ദവീചികൾ,
കർണങ്ങളെ തേടിയലയുന്ന വേതാളങ്ങളായ് .
ഒരു നൂറു കോലാഹലങ്ങൾക്കിടയിലും ബധിരയായ് മൂകയായ് ,
എന്നാത്മാവിനെ ചങ്ങലയ്ക്കിട്ട പാപിയായ്,
കഴിയുന്നു ഞാനിന്നേതോ ഇരുട്ടു കോണിൽ.
ഓർമകളുടെ കലവറയാകില്ലിനിയീ
പഞ്ചഭൂതങ്ങൾ തീർത്ത തടവറ.
ഇരുട്ടിന്മടിയിലുറങ്ങാനാകാതെ,
നടന്നൂ ഞാനെന്നത്മാവിനെത്തേടി.
ജയിക്കാനാകുമോ എൻ യാഗാശ്വത്തെ,
യുഗാന്തങ്ങളെ ഭരിക്കുന്നയീ പ്രപഞ്ചശക്തിയെ?
കാലമേ, മുട്ടുമടക്കുക നീ!
പറന്നുയരുന്നു ഞാനിന്നാകാശത്തിന്നറ്റം വരെ,
എൻ തത്വശാസ്ത്രങ്ങൾ തീർത്ത അമൂർത്ത പ്രപഞ്ചത്തിൽ.
ഇതിന്നെനിക്കൊരു പുനർജന്മം!
Nice munikumaari.......
ReplyDeleteനന്ദി Joe, മുനികുമാരിയൊന്നുമല്ലെങ്കിലും :)
ReplyDeletespelling mistake- ജനിച്ച് വീണത്തീമണ്ണിൽ
ReplyDeleteപുതിയ കവിതകൾക്ക് ലളിതമായ വാക്കുകളാണ് അഭികാമ്യം.
കവിത ഒരു വികാരത്തെ , വിചാരത്തെ ചുറ്റിപറ്റി മാത്രം എഴുതാൻ ശ്രമിക്കൂ.
ഇതൊന്നു ചുരുക്കി , രണ്ടാമതൊന്നു എഡിറ്റ് ചെയ്ത് നോക്കൂ, നല്ലൊരു കവിതയാകും; ഇപ്പൊ മോശം എന്നല്ല; മികച്ച വരികൾ പെറുക്കി എടുക്കേണ്ടി വരുന്നു; വായനക്കാരെ പെറുക്കികൾ ആക്കരുത്.
ശ്രമിക്കാം.. ശ്രമിക്കട്ടെ..
ReplyDeleteഎന്റെ അളിയാ .... ഇതു ഒന്ന് വായിച്ചു എടുക്കാൻ ഒരുപാടു ബുദ്ദിമുട്ടി.....
ReplyDeleteഈ പരീക്ഷ സമയത്ത് തന്ന ഇങ്ങനൊരു കഠിന പ്രയത്നം വേണമായിരുന്നോ... ??
എന്തായാലും കൊല്ലാം....
ടെൻഷൻ വേണ്ടളിയാ.....
അനുഭവം ഗുരു എന്ന് കണക്കാകിയാൽ മതി...
welcome to the party ... :)
ഇനി അടിച്ചു പോളിക്കലിയാ life without any limitation ...
ഹീീഹാാാ
എന്താ അളിയാ പറയേണ്ടത്!! mixed feelings.. അത്ര മാത്രം :)
ReplyDeleteപിന്നെ...പൊളിക്കാറായിട്ടില്ല അളിയാ !!
അളിയാ ... അളിയൻ ഒരു super woman അല്ലേ..!!!
ReplyDeleteഅളിയന് ഇതൊക്കെ വെറും നിസാരമാണ് ...
I know you will manage it :)